മേടം (അശ്വതി, ഭരണി, കാർത്തിക 1/4): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മാനസിക സംഘർഷവും അനുഭവപ്പെടാം. ഉദരസംബന്ധമായ അസ്വസ്ഥതയും ധനകാര്യ തടസ്സങ്ങളും ഉണ്ടാകാം.......
ചെങ്ങന്നൂർ: പാണ്ടനാട് മിത്ര മഠത്തിന് തെക്ക് വന്മഴി ഊരയിൽ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ പാടശേഖരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാടുപിടിച്ചു കിടന്നിരുന്ന പാടശേഖരത്തിൽ പടർന്ന തീ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ......
മുളക്കുഴ: സംസ്ഥാന ലൈബ്രെറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്കിനെ ആസ്പദമാക്കി ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരം പ്രശസ്ത ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉത്ഘാടനം ചെയ്തു. ......
വെണ്മണി: പഞ്ചായത്തിൽ ഇക്കോ സെൻസ്/ ഹരിത സ്കോളർഷിപ്പിന്റെ ഭാഗമായി ഗവ: ജെ ബി എസ് സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം
വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ കെ ബീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സുഗത രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഖദീജ ആർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷാജി എ എസ്, ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥ മഞ്ജു ടീച്ചർ, ശുചിത്വ മിഷൻ ആർ പി
അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരഞ്ഞെടുത്ത 40 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച വിദ്യാലയത്തിനുള്ള അവാർഡും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ ആർ നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: വൈ. എം. സി. എ.......
ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പൂർത്തീകരിച്ച സൗന്ദര്യവത്കരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി
കുളത്തിനു ചുറ്റും സ്റ്റീൽ കൈവരികൾ സ്ഥാപിച്ചു. പൊതുജനങ്ങൾ വിശ്രമിക്കുന്നതിനായി
സമീപത്തുള്ള മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് തറകൾ കെട്ടി സംരക്ഷിച്ചതിനോടൊപ്പം കുളത്തിനു ചുറ്റും ഓടുകളും പാകി. കഴിഞ്ഞ വർഷം എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. ......
ആദ്യ കാല ഖത്തർ പ്രവാസി പ്രമുഖനും വ്യവസായിയും കെഎംസിസി ഖത്തർ മുൻ പ്രസിഡണ്ടു കൂടിയായിരുന്ന കണ്ണൂർ തൂവക്കുന്ന് സ്വദേശി ഒ കെ അബൂബക്കർ 79 വയസ്സ് നിര്യാതനായി . പ്രവാസം അവസാനിപ്പിച്ച് നാട്ടിലായിരുന്ന അദ്ദേഹം നാട്ടിലും മത സാമൂഹിക രാഷ്ട്രീയ നേതൃ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം പ്രദേശത്തെ മുസ്ലിം ലീഗ് സീനിയർ നേതാവായിരുന്ന അദ്ദേഹം മികച്ച സംഘാടകനും, ഇസ്ലാഹി പ്രവർത്തകനുമായിരുന്നു ഖത്തർ ഇസ്ലാഹി സെന്റർ മുൻ ഭാരവാഹികൂടിയായിരുന്നു അദ്ദേഹം
പരേതന്റെ വിയോഗത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി മികച്ച സംഘാടകനും ജീവ കാരുണ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു .
ഭാര്യ നഫീസ മക്കൾ ഫരീദ, ഇർഫാനുൽഹക്ക് ( ഖത്തർ ) സഫറാജ.
മരുമക്കൾ ഇസ്മായിൽ മലയൻകണ്ടിയിൽ കടവത്തൂർ, ഷാക്കിറ കടവത്തൂർ,ഷമീം കുറ്റ്യാടി.
സഹോദരങ്ങൾ: പരേതനായ ഒഴക്കേരീൻ്റെ വിട കുഞ്ഞമ്മദ് കുട്ടി ഹാജി, പരേതനായ ഒ കെ . ......
KBFൻ്റെ ‘Meet A Member’ പദ്ധതി സ്ഥാപക പ്രസിഡന്റായ ശ്രീ. അബ്ദുള്ള തെരുവത്തിൻ്റെ ഓഫീസിൽവെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സാഹചര്യം, സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ, സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ എന്നിവ ഇരുനേതാക്കളും ചർച്ച ചെയ്തു.മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളും സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ വിഷയമായി.പ്രതിസന്ധികൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ......